Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maar Neelankavil

Thrissur

മ​ദ്യ-​രാ​സ​ല​ഹ​രി​ക​ൾ കു​ടും​ബ​ങ്ങ​ളെ അ​ന്ധ​കാ​ര​ത്തി​ലാ​ക്കു​ന്നു: മാ​ർ നീ​ല​ങ്കാ​വി​ൽ

തൃ​ശൂ​ർ: മ​ദ്യ രാ​സ​ല​ഹ​രി​ക​ൾ കു​ടും​ബ​ങ്ങ​ളെ അ​ന്ധ​കാ​ര​ത്തി​ലേ​ക്കു ത​ള്ളി​യി​ടു​ന്നു​വെ​ന്ന് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ. കെ​സി​ബി​സി മ​ദ്യ ല​ഹ​രി വി​രു​ദ്ധ​സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ​യും വെ​ള​പ്പാ​യ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് മ​ദ്യ ല​ഹ​രി​വി​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഉ​പ​വാ​സ​യ​ജ്ഞം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​ന്‍റ് മേ​രീ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, ഇ​ട​വ​ക​വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണി​മം​ഗ​ല​ത്തു​കാ​ര​ൻ, മ​ദ്യ​വി​മോ​ച​ന​സ​ഖ്യം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​എ. ജോ​സ​ഫ്, സാ​ന്ത്വ​നം മ​ഹ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മു​ഹ​മ്മ​ദ് ഷെ​റീ​ഫ്, ത​ങ്ങാ​ലൂ​ർ ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ലെ സ്വാ​മി മ​ധു​ര​നാ​ഥ​ൻ ജ്ഞാ​ന​ത​പ​സ്വി, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി സി​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ, കൈ​ക്കാ​ര​ൻ സെ​ബാ​സ്റ്റ്യ​ൻ പേ​രാ​മം​ഗ​ലം, എ​സ്ഡി കോ​ണ്‍​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ നി​ത്യ, മ​ദ്യ ല​ഹ​രി​വി​രു​ദ്ധ​സ​മി​തി വെ​ള​പ്പാ​യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ത​ല​ക്കോ​ട​ൻ, ഡോ. ​വി​ജു​നാ​ഥ് തി​ല​ക​ൻ, കെ.​ഒ. ലാ​സ​ർ, ഡേ​വി​സ് ചി​റ​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഴു​വ​ൻ​സ​മ​യം ഉ​പ​വാ​സം അ​നു​ഷ്ഠി​ച്ച ചാ​ൾ​സ് കോ​ക്കി​പ്പ​റ​ന്പി​ൽ, എ.​കെ. ജോ​യ്, ഡേ​വി​സ് ചി​റ​മ്മ​ൽ, ബെ​ന്നി പു​ളി​ക്ക​ൻ, വി.​എം. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രെ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഹാ​ര​മ​ണി​യി​ച്ചു. കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട്ട് സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കി.

 

Latest News

Up